Hero Image

ആരോഗ്യകരമാണ് തക്കാളി; പക്ഷേ കുരു കഴിക്കല്ലേ പണി കിട്ടും

വളരെയധികം ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമായ ഒന്നാണ് തക്കാളി എന്ന് നമുക്കറിയാം. വേവിച്ചും അല്ലാതെയും നമ്മൾ തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ട്. പച്ചക്കറിയാണോ പഴ വർഗമാണോ തക്കാളി എന്നതിൽ ആശങ്ക ഇപ്പോഴും നിലനിൽക്കുന്നുണ്ട്.

എന്നാൽ വേവിക്കാതെ തക്കാളി ഉപയോഗിക്കുമ്പോൾ അതിന്റെ ഒരു കളഞ്ഞ് കഴിക്കാൻ ശ്രദ്ധിക്കണമെന്നാണ് പഠനങ്ങൾ പറയുന്നത്.

വൈറ്റമിൻ എ,ബി, മഗ്നീഷ്യം തുടങ്ങി നിരവധി പോഷകഗുണങ്ങൾ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. തക്കാളിയിൽ ധാരാളമായി അടങ്ങിയിട്ടുള്ള ലൈക്കോപ്പിൻ, പൊട്ടാസ്യം തുടങ്ങിയവ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കുന്നുണ്ട്.

അസിഡിറ്റി വളരെ ഉയർന്ന ഭക്ഷണ പദാർത്ഥമായതിനാൽ ദിവസവും തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതല്ലെന്നാണ് പഠനങ്ങൾ പറയുന്നത്. ദിവസവും തക്കാളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നവർ വേവിച്ച രൂപത്തിൽ കഴിക്കുന്നതിനും ശ്രദ്ധിക്കണം. വേവിക്കാതെയാണ് തക്കാളി ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് എങ്കിൽ നിർബന്ധമായും അതിന്റെ കുരു നീക്കം ചെയ്യണമെന്നാണ് പഠനങ്ങൾ നിർദ്ദേശിക്കുന്നത്.

അസിഡിറ്റി പ്രശ്നങ്ങൾ ധാരാളമായി ഉണ്ടാക്കും എന്നതിനാലാണ് വേവിക്കാതെ തക്കാളി കഴിക്കുമ്പോൾ കുരു നീക്കം ചെയ്യണമെന്ന് പറയുന്നത്. അസിഡിറ്റി ഉണ്ടാക്കുന്ന ഒന്നാണ് എങ്കിലും തിളങ്ങുന്നതും യുവത്വമുള്ളതുമായ ചർമം ലഭിക്കുന്നതിന് ദിവസവും തക്കാളി ചർമ്മത്തിൽ പുരട്ടുന്നത് നല്ലതാണ്.

READ ON APP